ചെങ്ങോടുമല: ഖനനാനുമതിക്കെതിരേ പ്രതിഷേധ മാര്‍ച്ച്‌

പേരാമ്പ്ര: ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് അനധികൃതമായി നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവിടനല്ലൂര്‍ വില്ലേജോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ചെടിക്കുളത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ മൂലാട്, നരയംകുളം, പുളിയോട്ട് മുക്ക്, കോളിക്കടവ്, പാലോളി ആക്ഷന്‍ കമ്മിറ്റികളില്‍ നിന്നുളള ആളുകള്‍ പങ്കെടുത്തു. പാരിസ്ഥിതികാനുമതി റദ്ദാക്കിയിട്ടില്ലെങ്കില്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപനവും നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഇ പി അനില്‍ പത്തനംതിട്ട ധര്‍ണ ഉദ്ഘാടനം ചെയ്തു. വി വി ജിനീഷ് അധ്യക്ഷത വഹിച്ചു. ചീനിക്കല്‍ സുരേഷ്, പ്രശാന്ത് നരയംകുളം, മാസ് ജില്ലാ സെക്രട്ടറി പി ടി ഹരിദാസ്, നൊച്ചാട് ഗ്രാമപ്പഞ്ചായത്തംഗം മുണ്ടോളി ചന്ദ്രന്‍, കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തംഗം ടി കെ രഗിന്‍ ലാല്‍, സംസാരിച്ചു. സതീഷ് മുക്കുന്നുമ്മല്‍, സഹിജ മൂലാട്, ലത മോഹന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top