ചെങ്ങോടുമല ഖനനവിരുദ്ധ സമരപ്പന്തല്‍ ഉയര്‍ന്നു

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നരയംകുളം കല്പകശ്ശേരി താഴെ സമരപ്പന്തല്‍ കെട്ടി. പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ തായാട്ട് ബാലന്‍ പന്തല്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ടയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡെല്‍റ്റ ഗ്രൂപ്പാണ് ഇവിടെ ക്വാറിയും ക്രഷറും തുടങ്ങാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി നാട്ടുക്കാര്‍ കമ്മിറ്റി രൂപവത്ക്കരിച്ച് ഇതിനെതിരെ സമരത്തിലാണ്. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി വി രാജന്‍, എസ് ഉണ്ണികൃഷ്ണന്‍  വാര്‍ഡ് മെമ്പര്‍ ടി കെ രഗിന്‍ ലാല്‍, വി എം അഷ്‌റഫ്, കെ എം നസീര്‍, പി കെ ബാലന്‍, സി രാജന്‍, മധുസൂദനന്‍ വേട്ടൂണ്ട, പ്രശാന്ത് നരയംകുളം, എ സി സോമന്‍, എരഞ്ഞോളി ബാലന്‍ നായര്‍, കൊളക്കണ്ടി ബിജു, രാജന്‍ നരയംകുളം, എ കെ കരുണാകരന്‍, അഖില്‍, കെ അശോക് സംബന്ധിച്ചു.

RELATED STORIES

Share it
Top