ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌സര്‍ക്കാരുകള്‍ക്കെതിരേയുള്ള വിധിയെഴുത്താവുമെന്ന്

പട്ടാമ്പി: ജനങ്ങളെ ചൂഷണം ചെയ്ത് ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ മുന്നോടിയായി നടന്ന പട്ടാമ്പി നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സി പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എ പി രാമദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍, കെപിസിസി അംഗം സി സംഗീത, ഡിസിസി ഭാരവാഹികളായ കമ്മുക്കുട്ടി എടത്തോള്‍, പി കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വി അഹമ്മദ് കുഞ്ഞി, ഇ ടി ഉമര്‍, വി എം മുസ്തഫ, എം രാധാകൃഷ്ണന്‍, കെ ദാവൂദ്, പി കെ ഗോപിനാഥന്‍, നീല ടി സുധാകരന്‍, എ കെ അക്ബബര്‍ സംസാരിച്ചു.

RELATED STORIES

Share it
Top