ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മെയ് 28ന് വോട്ടെടുപ്പ് നടക്കും. മെയ് 31നാണ് വോട്ടെണ്ണല്‍. മെയ് മൂന്നിന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 10 ആണ്. മെയ് 14 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മപരിശോധന മേയ് 11നും നടക്കും.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ്ങാവും ചെങ്ങന്നൂരില്‍ നടക്കുക. ഇതോടൊപ്പം യുപിയിലെ കെയ്‌റാണ, മഹാരാഷ്ട്രയിലെ ബാന്ദ്രഗോണ്ടിയ,പാല്‍ഗഡ്,കൂടാതെ നാഗാലാന്‍ഡ് എന്നീ നാലു ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കും.

RELATED STORIES

Share it
Top