ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗീയ വികാരം ഇളക്കി വിടുന്നുവെന്ന് ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗീയ വികാരം ഇളക്കി വിടുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം  പി എസ് ശ്രീധരന്‍പിള്ള. ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ഭരണമാണ് ന്യൂനപക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് സിപിഎം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയപ്പാട് സൃഷ്ടിക്കുന്നതെന്നും എന്നാലിത്് ചെങ്ങന്നൂരില്‍ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുമുന്നണികളും തയ്യാറാകണം. സിപിഎം അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയ വികാരം ഇളക്കി വിടുകയാണ്. ത്രിപുരയിലെ തോല്‍വി അംഗീകരിക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം അഴിച്ചു വിടുന്നത്. സിപിഎം കണ്ണൂര്‍ പാര്‍ട്ടിയായി അധപതിക്കരുതെന്നാണ് ആഗ്രഹം. ഇതു തന്നെയാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ സഖാക്കളും ആഗ്രഹിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

RELATED STORIES

Share it
Top