ചെങ്ങന്നൂരില്‍ വോട്ടിന് പണം; ബിജെപിക്കെതിരെ പരാതി

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്കു ബിജെപി പണം നല്‍കുന്നതായി ആരോപണം. സംഭവത്തില്‍ സിപിഎം പോലിസില്‍ പരാതി നല്‍കി.വോട്ടൊന്നിന് രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ നല്‍കിയെന്നാണ് പറയപ്പെടുന്നത്.അങ്ങാടിക്കമലയില്‍ കോളനി കേന്ദ്രീകരിച്ചുപണം വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. ബിജെപി എക്‌സ് സര്‍വീസ് മെന്‍ കോര്‍ഡിനേഷന്‍ സെല്‍ നേതാവിന്റെ നേതൃത്വത്തിലാണു പണം വിതരണം ചെയ്തതെന്നും പരാതിയില്‍ സിപിഎം ആരോപിച്ചു.

RELATED STORIES

Share it
Top