ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്ന പരാതി: അന്വേഷണത്തിനുത്തരവിട്ട് കോടതി

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍  വോട്ടര്‍മാരെ ബിജെപി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. സിപിഎമ്മിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ബിജെപി എക്‌സ് സര്‍വീസ് സെല്ലിന്റെ കോ-കണ്‍വീനര്‍ എംകെ പിള്ളയ്‌ക്കെതിരെയാണ് സിപിഎം ഏരിയ സെക്രട്ടറി എംഎച്ച് റഷീദ് പരാതി  നല്‍കിയിരിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ബിജെപി പണം നല്‍കുന്നുവെന്നാണ് സിപിഎം പരാതിയില്‍ ആരോപിക്കുന്നത്. നഗരസഭ പരിധിയിലെ അങ്ങാടിക്കമലയില്‍ കോളനി കേന്ദ്രീകരിച്ച് ബിജെപി പണം വിതരണം ചെയ്യുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. വോട്ടൊന്നിന് രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top