ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂരിനടുത്ത് മുളക്കുഴയില്‍ കെഎസ്ആര്‍ടിസി ബസ് മിനിലോറിയിലിടിച്ച് നാലുപേര്‍ മരിച്ചു. രാവിലെ ആറരക്കായിരുന്നു അപകടം. മിനിലോറിയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. കെ.ബാബു, ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്.ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

RELATED STORIES

Share it
Top