ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകും. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.സമുദായ സംഘടനകളുടെ നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പി ക്ക് കിട്ടുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയായിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

RELATED STORIES

Share it
Top