ചെങ്ങന്നൂരില്‍ ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചുചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു. കൊല്ലകടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസിലെ ലൈന്‍മാന്‍ ചേര്‍ത്തല എസ്.എല്‍.പുരം മാങ്കൂട്ടത്തില്‍ വെളിയില്‍ വീട്ടില്‍ അഭിലാഷ് (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കൊല്ലകടവ് പമ്പ്ഹൗസിനു സമീപമുള്ള ഒരു വീട്ടില്‍ വൈദ്യുതി ലഭിക്കുന്നില്ല എന്ന് ഓഫീസില്‍ അറിയിച്ചതോടെ ഇത് പരിഹരിക്കാന്‍ എത്തിയതായിരുന്നു. വീട്ടിലേക്കുള്ള സര്‍വ്വീസ് വയര്‍ പരിശോധിക്കുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

RELATED STORIES

Share it
Top