ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം???

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യൂഡിഎഫ് ഭൂരിപക്ഷ പഞ്ചായത്തുകളില്‍ എല്ലാം തന്നെ വ്യക്തമായ ഭൂരിപക്ഷവുമായി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം. പാണ്ടനാട്,മാന്നാര്‍ തുടങ്ങിയ യുഡിഎഫ് കേന്ദ്രങ്ങളിലാണ് അദ്ദേഹം വന്‍ ഭൂരിപക്ഷം നേടിയത്.കഴിഞ്ഞ തവണ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് ആണ് മുന്നില്‍. സര്‍വീസ്, പോസ്റ്റല്‍ വോട്ടുകളും സജി ചെറിയാന് അനുകൂലമായിരുന്നു.

യുഡിഎഫിന്റെ മറ്റൊരു ശക്തികേന്ദ്രമായ പാണ്ടനാട് പഞ്ചായത്തിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.1991 മുതല്‍ തുടര്‍ച്ചയായി യുഡിഎഫ് ജയിച്ചിരുന്ന മണ്ഡലം 2016ല്‍ സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ പിടിച്ചെടുക്കുകയായിരുന്നു. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കുറഞ്ഞത് 10,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് സജി ചെറിയാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.എന്നാല്‍ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് ഇവിടെ നടന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

RELATED STORIES

Share it
Top