ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്ത സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് കുമ്മനംപത്തനംതിട്ട: ചെങ്ങന്നൂരിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു മത്സരിക്കുകയും പാലക്കാട്ട് നഗരസഭയില്‍ ബിജെപിക്കെതിരെ ഒന്നിച്ച് അവിശ്വാസം കൊണ്ടുവരികയും ചെയ്ത സ്ഥിതിക്ക് ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഫും സംയുക്തമായി ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ്  സമ്മേളനത്തിലെ തീരുമാനം നടപ്പാക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനിറങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിനെതിരെ ഒന്നും പറയാത്തത്. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടുകള്‍ വേണ്ടെന്ന കോടിയേരിയുടെ പ്രസ്താവന വര്‍ഗീയത ഇളക്കിവിട്ട് മുതലെടുക്കാനാണ്.
ചെങ്ങന്നൂര്‍ മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട ലാറ്റ് വിയന്‍ വനിതയുടെ അന്ത്യശുശ്രൂഷ ക്രൈസ്തവാചാര പ്രകാരം നടത്താന്‍ അനുവദിക്കാതെ തിടുക്കത്തില്‍ കത്തിച്ചത് എന്തിനാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. മതാചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഡിജിപിക്കു ലഭിച്ചിട്ടും നടപടിയെടുത്തില്ല.
ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രപതി ഭവനാണെന്ന് കുമ്മനം പറഞ്ഞു.

RELATED STORIES

Share it
Top