ചെങ്ങന്നൂരിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണംചെങ്ങന്നൂര്‍: ചെങ്ങന്നൂരിന് സമീപം കാരക്കാട് എംസി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി സജി മാത്യു(50), ബന്ധു ദിവാന്‍ വര്‍ഗീസ്(10) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ചെങ്ങന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10മണിയോടെയായിരുന്നു അപകടം. ഈരാട്ടുപേട്ടക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

RELATED STORIES

Share it
Top