ചെങ്കല്‍ ഖനനകേന്ദ്രം നാട്ടുകാര്‍ ഉപരോധിച്ചു

കുന്ദമംഗലം: പെരുമണ്‍പുറ തവിട്ടു ചുരക്കുന്നില്‍ നടക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തി. ചെങ്കല്‍ ഖനന കേന്ദ്രം നാട്ടുകാര്‍ ഉപരോധിച്ചു. ഉപരോധസമരം എം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
കുന്ന് ഇടിച്ചു നിരത്തിയാണ് ഇവിടെ ഖനനം നടത്തുന്നത് പരിസരവാസികളുടെ നിരാക്ഷേപ പത്രം സ്വീകരിക്കാതെയാണ് മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പ് ഖനനാനുമതി നല്‍കിയിട്ടുള്ളത്. പരിസ്ഥിതി ആഘാത പഠനവും നടത്തിയിട്ടില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന ഖനനം നിര്‍ത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീടുകളുടെ മുകളിലേക്ക് മണ്ണിടിയുന്നത് ഇവിടെ നിത്യ സംഭവമാണ്. ശ്യാമള മുണ്ടക്കാശേരി, കെ വി അജിത, സുധീഷ് കൊളായി. സുബിത്ത് അമ്മന്നൂര്‍ എന്നിവര്‍ സംസാരിച്ചു

RELATED STORIES

Share it
Top