ചെക് സംവിധായകന്‍ മിലോസ് ഫോര്‍മാന്‍ അന്തരിച്ചു

പ്രേഗ്: വണ്‍ ഫഌ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന പ്രശസ്ത സിനിമയുടെ സംവിധായകനായ മിലോസ് ഫോര്‍മാന്‍(86) അന്തരിച്ചു.
1932ല്‍ ചെക് ടൗണായ കാസ്ലാവിലാണ് മിലോസ് ഫോര്‍മാന്‍ ജനിച്ചത്. പിന്നീട് ചെക്കോസ്ലോവാക്യ നാത്‌സി സൈന്യം പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ മാതാവിനെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിലേക്കു മാറ്റുകയും ചെയ്തു. ഇവിടെ വച്ച് അവര്‍ മരിച്ചു. പിന്നീട് ബന്ധുക്കളാണ് ഫോര്‍മാനെ വളര്‍ത്തിയത്. പ്രേഗ് ഫിലിം അക്കാദമിയില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1950ല്‍ ആദ്യതിരക്കഥ എഴുതിയ ഫോര്‍മാന്‍ ബ്ലാക്ക് പീറ്റര്‍ എന്ന സിനിമയിലൂടെ സംവിധായകരംഗത്തേക്കു പ്രവേശിച്ചു. ഈ സിനിമയ്ക്ക് ലോകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ചു. എ ബ്ലോണ്ട് ഇന്‍ ലവ്, ബോള്‍, ഗോയാസ് ഗോസ്റ്റ്, ദി ബിലവ്ഡ് എന്നിവയാണ് പ്രധാന സിനിമകള്‍.

RELATED STORIES

Share it
Top