ചെക്യാട് ഉപതിരഞ്ഞടുപ്പ് സമാധാന പരംനാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാന പരം. മുസ്‌ലിം ലീഗിലെ ബി പി മൂസ്സ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ പി കെ ഹനീഫയും എല്‍ഡിഎഫിലെ പി കെ കുമാരനും തമ്മിലായിരുന്നു മത്സരം. പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ നടന്ന വോട്ടെടുപ്പില്‍ 67.2 ശതമാനം പോളിംഗം നടന്നു. വാര്‍ഡില്‍ 1233 വോട്ടര്‍മാരാണ് ഉള്ളത്. 353 പുരുഷന്മാരും 476 സ്ത്രീകളും ഉള്‍പ്പെടെ 829 പേര്‍ വോട്ട് രേഖപ്പെടുത്തി. വന്‍ പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.

RELATED STORIES

Share it
Top