ചെക്ഡാമില്‍ സ്ഥിരം ഷട്ടറുകളായി; ജലസമൃദ്ധിയില്‍ മുട്ടിക്കടവ് തടയണ

പാലക്കാട്: കോട്ടായി ജില്ലയില്‍ വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന കോട്ടായി മേഖലയില്‍ ചെക്ക് ഡാമിന് സ്ഥിരം ഷട്ടറുകളായതോടെ ജലക്ഷാമത്തിന് അറുതിയാവുകയാണ്. വേനലില്‍ വരണ്ടുണങ്ങിയ മുട്ടിക്കടവ് തടയണയില്‍ ഇപ്പോള്‍ സ്ഥിരം ഷട്ടര്‍ സ്ഥാപിച്ചതോടെ ജലസമൃദ്ധിയില്‍ ജനങ്ങള്‍ക്ക് ആശ്വസകരമായിരിക്കുകയാണ്. ഭാരതപ്പുഴയിലെ തടയണയാണ് ഇത്തവണ ഇരുകരകളും കവിഞ്ഞു നില്‍ക്കുന്നതെന്നിരിക്കെ പ്രദേശവാസികള്‍ക്ക് അടുത്തകാലത്തായി ജലക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഇതേ തടയണയില്‍ മരപ്പലകകള്‍ കൊണ്ടുള്ള ഷട്ടറുകളുണ്ടായിരുന്നു.  എന്നാല്‍ കാലപ്പഴക്കം മൂലം നനഞ്ഞ് ദ്രവിച്ച് മരപ്പലകയുള്ള ഷട്ടറുകള്‍ ദ്രവിച്ച് നാശമായിരുന്നു. ഇതു മനസ്സിലാക്കിയ മങ്കര ഇറാം ഗ്രൂപ്പിന്റെ സാരഥികളാണ് സഹായഹസ്തവുമായെത്തിയത്.
ഇവരുടെ ചെലവില്‍ തടയണ യിലെ പഴയ ഷട്ടറുകള്‍ മാറ്റി തടയണയില്‍ ഇരുമ്പിന്റെ സ്ഥിരം ഷട്ടറുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതോടെ ജലസമൃദ്ധിക്ക് സഹായമാവുകയും ചെയ്തു. തടയണ നിറഞ്ഞതോടെ പരിസരത്തെ കിണറുകളിലും ജലസമൃദ്ധിയാണിപ്പോള്‍.
പ്രദേശത്തെ നൂറുക്കണക്കിനാളുകള്‍ കുളിക്കാനും മറ്റും എത്തുന്നതും മുട്ടിക്കടവിലാണെന്നിരിക്കെ ഏറെ ആശ്വാസകരമായിരിക്കുകയാണ്. മുട്ടിക്കടവ് തടയണയെ ആശ്രയിച്ചാണ് കോട്ടായി പഞ്ചായത്തിന്റെ കുടിവെള്ള വിതരണ പദ്ധതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തടയണയിലെ ഷട്ടറുകള്‍ ദ്രവിച്ചതും വെള്ളമില്ലാതായതും കുടിവെള്ള വിതരണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ കാലപ്പഴക്കമുള്ള പ്രദേശവാസികളുടെ പ്രശ്‌നത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്. ജലസമൃദ്ധിയായതില്‍ പ്രദേശവാസികള്‍ ഏറെ നിര്‍വൃതിയിലാണിപ്പോള്‍.

RELATED STORIES

Share it
Top