ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന്; യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു

കൊച്ചി: എറണാകുളം നഗരഹൃദയത്തിലുള്ള പ്ലേ സ്‌കൂളിന് സമീപംവച്ച് ബാലികയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു.
എറണാകുളം കെ കെ പത്മനാഭന്‍ റോഡില്‍ തെരുവന്‍കുന്നേല്‍ മിഥുന്‍ ജോഷിയെ(37)യാണ്് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്. ഒരുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സമീപസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ പ്രതി സഞ്ചരിച്ച ഇരുചക്രവാഹനം സംബന്ധിച്ച സൂചന ലഭിക്കുകയും അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യുകയായിരുന്നു.
എറണാകുളം അസി.കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സാജന്‍ ജോസഫ്, കെ സുനുമോന്‍, എഎസ്‌ഐ മണി, എസ് സിപിഒമാരായ ഷാജി, ഷമീര്‍, സിപിഒമാരായ അനീഷ്, മനോജ്, എബി സുരേന്ദ്രന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top