ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം: എസ്ഡിടിയു മെയ് ദിനറാലി സംഘടിപ്പിക്കും

പട്ടാമ്പി: ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശമുയര്‍ത്തി മെയ് ഒന്ന് ലോക  തൊഴിലാളി ദിനത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പട്ടാമ്പിയില്‍ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയുടെയും പൊതുസമ്മേളനത്തിന്റെയും സ്വാഗത സംഘം രൂപീകരണ യോഗം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘടനം ചെയ്തു. ജില്ല പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: അലി കെ ടി കൊടുമുണ്ട (ചെയര്‍മാന്‍), മുസ്തഫ കൊളപ്പുള്ളി (വൈസ്‌ചെയര്‍മാന്‍), ഷൗക്കത്ത് കാരക്കുത്ത് (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ ബാരി, മുസ്തഫ പാറപ്പുറം, അബൂബക്കര്‍ കാരക്കാട്, ഷരീഫ് തൃക്കടീരി, നൗഷാദ് എലിയപ്പറ്റ, സിദ്ധീഖ് കൊടുമുണ്ട, ഹമീദ് കൈപ്പുറം,കെ ടി അലവി, അബ്ബാസ് തത്തമംഗലം, മുസ്തഫ വല്ലപ്പുഴ, ഹബീബ് റഹ്മാന്‍ പുതുനഗരം, മുഹമ്മദലി കല്‍മണ്ഡപം, ജമാല്‍ വടവന്നൂര്‍(വളണ്ടിയര്‍) എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, എസ്ഡിടിയു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ അങ്ങാടിപ്പുറം, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, സെക്രട്ടറി അഷ്‌റഫ് കെ പി, അന്‍സാരി മലപ്പുറം,  ആര്‍ വി സഫീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top