ചൂരിപ്പള്ളത്തെ കവര്‍ച്ച: 50പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

ബദിയടുക്ക: നെല്ലിക്കട്ട ചൂരിപ്പള്ളത്തെ ബീരാന്‍ ഹാജിയുടെ വീടിന്റെ ജനല്‍ ഇളക്കി അകത്ത് കടന്ന് വീട്ടുകാരെ കത്തിവീശി മുറിവേല്‍പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലിസ് മേധാവി ഡോ.എ ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ കവര്‍ച്ച കേസുകളില്‍ പ്രതികളായ അമ്പതോളം പേരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വലികയാണ്. അതേ സമയം ഈ ഭാഗത്ത് താമസിച്ഛിരുന്ന മുന്നു പേര്‍ സംഭവത്തിന് ശേഷം നാടുവിട്ടതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടന്നു വരികയാണ്. 11ന് പുലര്‍ച്ചെ രണ്ടരക്കും മുന്നേകാലിമിടയിലാണ് കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (50), മരുമകള്‍ മറിയംബി (24), മറിയംബിയുടെ മക്കളായ ഹിദാ ഫാത്തിമ (5), മുഹമ്മദ് ഹാദി(2) എന്നിവരെ കത്തി വീശി പരിക്കേല്‍പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
ഹ്രസ്വചിത്രം
പ്രദര്‍ശനം നാളെ
കാസര്‍കോട്: സിഎച്ച് സെന്റര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജീവകാരുണ്യത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ കൊര്‍ദോവ ക്രിയേഷന്‍സ് നിര്‍മിച്ച ഹ്രസ്വചിത്രം പച്ചമര തണലില്‍ 17ന് രാവിലെ 11ന് മുനസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് എം സി ഖമറുദ്ദീന്‍ സ്വിച്ച് ഓണ്‍ ചെയ്യും.

RELATED STORIES

Share it
Top