ചൂണ്ടിക്കലിലെ കുടിവെള്ള പദ്ധതി ആരോപണം അടിസ്ഥാനരഹിതമെന്ന്

തിരുനാവായ: ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുമായി ചിലര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡ ന്റ് ഫൈസല്‍ എടശ്ശേരി പറഞ്ഞു.
പഞ്ചായത്തിലെ 21ാം വാര്‍ഡായ ചൂണ്ടിക്കല്‍ ഭാഗത്ത് ചൂണ്ടിക്കാട്ടുന്ന ആരോപണം നിജസ്ഥിതി അറിയാതെ പടച്ചുവിട്ടതാണ്. അത് തെറ്റിദ്ധാരണ പരത്തുന്നതാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതി എന്ന് സൂചിപ്പാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാലിത് ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയാണെന്ന തിരിച്ചറിവ് പോലുമില്ലാതെയാണ് ചിലര്‍ ആരോപണം തൊടുത്തുവിട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയ വാര്‍ഡാണിത്. ജില്ലാ പഞ്ചായത്ത്് സഹകരണത്തോടെ 1300 മീറ്ററില്‍ കുടിവെള്ള സംവിധാനം ഒരുക്കിയെന്ന പ്രത്യേകത ഈ വാര്‍ഡിനുണ്ട്.
ജലസമൃധം ഹരിതാഭം പദ്ധതിയുലൂടെ ജലാശയങ്ങളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഈ വാര്‍ഡിന് സാധിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ പ്രവര്‍ത്തിയില്‍ പഞ്ചായത്തിനും മെമ്പര്‍മാര്‍ക്കും ഇടപെടുന്നതില്‍ നിയമതടസങ്ങളുണ്ട്. കുടിവെള്ളകാര്യത്തില്‍ എംഎല്‍ എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്് എന്നിവിടങ്ങളിലെ വിഹിതം നേടിയെടുക്കുന്നതില്‍ ഈ വാര്‍ഡിന്റെ പങ്ക് പ്രശംസനീയമാണ്.
ഒന്നര കോടി രൂപയുടെ വികസനമാണ് ജലസേചനത്തി ല്‍ എംഎല്‍എ മുഖേന പഞ്ചായത്തിന് നേടിയെടുക്കാന്‍ സാധിച്ചത്.
ഇത് അഭിമാനകരമായ നേട്ടമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഫണ്ട്് ചെലവഴിച്ച വാര്‍ഡിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ജനപക്ഷത്ത്് നിന്ന്്് പ്രവര്‍ത്തിക്കുന്നതിനെയാണ് എതി ര്‍ക്കുന്നതെന്നും ഫൈസല്‍ പറഞ്ഞു.
തന്റെ വാര്‍ഡിലെ കുടിവെളള പ്രശനവുമായി രംഗപ്രവേശനം ചെയ്തയാള്‍ ഈ വാര്‍ഡുകാരനല്ലന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോമാളിവേഷം കെട്ടിയതാണെന്നും വാര്‍ഡ് അംഗം ഹഫ്‌സത്ത് പ്രതികരിച്ചു.

RELATED STORIES

Share it
Top