ചൂണ്ടല്‍ ചിറപറമ്പ് തോട്ടില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കേച്ചേരി: ചൂണ്ടല്‍ ചിറപറമ്പ് തോട്ടില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചൂണ്ടല്‍കുന്ന് മേലൂട്ട് വീട്ടില്‍ രമണന്റെ മകന്‍ രാഹുലിനെ (22)യാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം.
രണ്ട് കൂട്ടുക്കാര്‍ക്കൊപ്പം തോടിന് സമീപത്ത് എത്തിയ രാഹുല്‍ പാലത്തിന്റെ കൈവരിയില്‍ ഇരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് വിഴുകയായിരുന്നു. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ ഒരു കാല്‍ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറിച്ച് മാറ്റിയിരുന്നു.ഇതിനാല്‍ വെള്ളത്തില്‍ വീണ യുവാവിന് നീന്തി രക്ഷപ്പെടാനായില്ല.
കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ തോട്ടിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. കൂട്ടുക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുക്കാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചതിനെ സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായെങ്കിലും മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നം ഫലം കണ്ടില്ല.
നേരം ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. എസ്‌ഐ യു കെ ഷാജഹാന്‍, ഫയര്‍ ഓഫീസര്‍ വിശ്വനാഥ്, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീമും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിങ്കളാഴ്ച രാവിലെ മുതല്‍ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിക്കും. ദേവയാനിയാണ് രാഹുലിന്റെ മാതാവ്. രാഗിത സഹോദരിയാണ്.

RELATED STORIES

Share it
Top