ചൂണ്ടയിട്ട് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ സമരം

ഗുരുവായൂര്‍: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേ നട മുതുവട്ടൂര്‍ റോഡിലെ കുഴിയില്‍ ചൂണ്ടയിട്ട് പ്രതിഷേധ സമരം നടത്തി. റോഡുകളെല്ലാം തോടുകളാക്കി ജനങ്ങളെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട് സുഖിക്കുന്ന ഗുരുവായൂര്‍ എം. എല്‍.എക്കും നഗരസഭാ ഭരണാധികാരികള്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ പൊതുജനത്തെ അണിനിരത്തി കടുത്ത സമരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്ത നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നിഖില്‍.ജി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.അനില്‍കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി പാലിയത്ത് ശിവന്‍, നേതാക്കളായ സി.എസ്.സൂരജ്, കെ.യു.മുസ്താക്ക്, സന്തോഷ് കുമാര്‍, കൃഷ്ണദാസ്.പി, പ്രകാശന്‍ പൊന്നൂസ്, സുജിത് കുമാര്‍, കെ.എസ്.പുഷ്‌ക്കരന്‍, മുഹമ്മദുണ്ണി, അബ്ദുല്‍ വഹാബ്, കഌറ്റസ് മാറോക്കി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top