ചുവപ്പണിഞ്ഞ്് മലപ്പുറം; സിപിഐ സമ്മേളനത്തിന് പ്രൗഢസമാപനം

മലപ്പുറം: മലപ്പുറം നഗരത്തെ ചുവപ്പുകടലാക്കി സിപിഐ സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപനം. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കഴിഞ്ഞ ഒന്നിന് തുടങ്ങിയ സമ്മേളനമാണ് ഇന്നലെ സമാപിച്ചത്. കഴിഞ്ഞ 25നാണ് സമ്മേളനത്തിന് അനുബന്ധ പരിപാടികള്‍ ആരംഭിച്ചത്. വ്യാഴാഴ്ച പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ഇന്നലെ വൈകീട്ട് പൊതുസമ്മേളനത്തോടെയാണ് നാലു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന് സമാപനം കുറിച്ചത്.
ജില്ല ആദ്യമായാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്. മലപ്പുറം ടൗണ്‍ഹാളിലും റോസ് ലോഞ്ചിലുമായിട്ടാണ് പരിപാടികള്‍ നടന്നത്. ഇന്നലെ വൈകീട്ട് നാലരയോടെ എംഎസ്എപി ഗ്രൗണ്ട് പരിസരത്ത് നിന്നു റെഡ് വോളന്റിയര്‍ മാര്‍ച്ച് ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പ്രവര്‍ത്തകരാണ് പൊതുസമ്മേളനത്തിന് സാക്ഷിയാവാനെത്തിയത്.   സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്നലെ വൈകീട്ടു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകീട്ട് ഏഴോടെ പൊതുസമ്മേളനം ആരംഭിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി രാജ എംപി, പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍, ബിനോയ് വിശ്വം, ആനിരാജ, പി പി സുനീര്‍, സി എച്ച് നൗഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top