ചുരം റോഡ് സൗന്ദര്യവല്‍ക്കരണം 27നു തുടക്കം

കുറ്റിയാടി: കിഴക്കന്‍ മലയോര മേഖലയിലൂടെ കടന്നുപോകുന്ന ഏക അന്തര്‍സംസ്ഥാന പാതയായ കുറ്റിയാടി- പക്രംതളം ചുരം റോഡ്— സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക്— 27 നു തുടക്കമാവും. ഹരിത കേരളമിഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണു വേറിട്ട പദ്ധതി നടപ്പിലാക്കുന്നത്—. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, തൊഴിലുറപ്പ്— തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യഘട്ടത്തില്‍ പാതയ്ക്ക്— ഇരുവശവുമുള്ള കാടുകള്‍ വെട്ടിതെളിച്ചും പ്ലാസ്റ്റിക്ക്— മാലിന്യങ്ങള്‍ നീക്കം ചെയ്തും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും.   നിലവില്‍ ഈ റൂട്ടിലൂടെയുള്ള യാത്ര വളരെയധികം ക്ലേശകരമാണു. റോഡിനിരുവശവും പൊന്തക്കാടുകളും വള്ളിപ്പടര്‍പ്പുകളും  വളര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണു.ദിശാസൂചക ബോര്‍ഡുകള്‍ മുഴുവനും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക്ക്— മാലിന്യങ്ങളും അറവ്— മാലിന്യങ്ങളും ഇപ്പോള്‍ റോഡിലാണു തള്ളുന്നത്.   പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാലിന്യങ്ങള്‍ തള്ളുന്നത്തടയാനുള്ള നടപടികള്‍ കൈക്കൊള്ളാനും റോഡിനിരുവശവും തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്താനും പഞ്ചായത്ത്പ്രസിഡന്റ്അന്നമ്മ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍ വെന്‍ഷന്‍ തീരുമാനിച്ചു. ഭാരവാഹികളായി റോബിന്‍ ജോസഫ്— (ചെയ.) പി സുരേന്ദ്രന്‍ (കണ്‍. ) എന്നിവരെ തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top