ചുരം റോഡില്‍ ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം

താമരശ്ശേരി : ചുരം റോഡില്‍ ടീപ്പര്‍ ലോറികളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. റോഡില്‍ ഗതാഗതം കുരുക്ക്  ഉണ്ടാവുന്നത് പരിഗണിച്ചാണ് തീരുമാനം. രാവിലെ 8 മുതല്‍ 10.30 വരെയും വൈകീട്ട് നാല് മുതല്‍ 6 വരെയും ടിപ്പര്‍ ലോറികള്‍ക്ക് ചുരത്തില്‍ പ്രവേശനം ഉണ്ടാവില്ല. റോഡ് തകരുന്നതിന് കാരണമാകുന്നതിനാല്‍ 25 ടണ്ണും അതിന് മുകളിലുമുളള ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുവാനും തീരുമാനമായി.ബദല്‍ റോഡുകളായ പക്രംതളം, നാടുകാണി ചുരം റോഡുകളിലൂടെ പോകാവുന്നതാണ്. കോഴിക്കോട് നഗര റോഡുകളില്‍ വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ്,  ആര്‍ടിഒ അധികാരികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഇതിന്റെ  ഭാഗമായി  ഇന്നു മുതല്‍ ബസ്സുകളിലെ സ്പീഡ് ഗവേണറുകള്‍ പരിശോധിക്കും. കൃത്രിമം കണ്ടെത്തിയാല്‍ ബസ്സിന്റെ ഗതാഗതം തടയും. അമിത വേഗതയ്ക്ക് പിടിക്കുന്ന ബസ്സുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. ആര്‍ടിഒ സി ജെ പോള്‍സണ്‍, അസി. കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി പങ്കെടുത്തു.

RELATED STORIES

Share it
Top