ചുരം ബൈപ്പാസ് റോഡ്: ആക്ഷന്‍കമ്മറ്റി പ്രസ്താവന വാസ്തവ വിരുദ്ധമെന്ന്്

താമരശ്ശേരി: വയനാട് ചുരത്തിന് രണ്ടാം ബൈപ്പാസ് റോഡായി നിര്‍ദ്ദേശിക്കപ്പെട്ട ഏഴാം വളവ്-വെസ്റ്റ് കൈതപ്പൊയില്‍ റോഡിന്റെ സാധ്യതാ പഠനം പ്രദേശത്തുകാരെ കുടി ഒഴിപ്പിക്കാത്ത വിധം ആക്കണമെന്നും ,റോഡിന് വേണ്ടി സൗജന്യമായി ഭൂമി വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറാണെന്ന ആക്ഷന്‍ കമ്മറ്റിക്കാരുടെ പ്രസ്താവന വാസ്തവ വിരുദ്ധവും, അധികൃതരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ജനവാസ സമിതി.ഒരു തുണ്ട് ഭൂമിയും സൗജന്യമായി വിട്ടുകൊടുക്കാന്‍ പ്രാപ്തി ഉള്ളവരല്ല ഈ പ്രദേശത്തെ പാവപ്പെട്ടവരും, സാധാരണക്കാരുമായ ചെറുകിട കൈവശക്കാര്‍.
സാധ്യതാ പഠനമോ പരിസ്ഥിതി ആഘാത പഠനമോ നടത്താതെയും, സ്ഥല ലഭ്യത ഉറപ്പ് വരുത്താതെയും ഉള്ള ഇപ്പോഴത്തെ ബദല്‍ റോഡ് പ്രചാരണം നാട്ടുകാരെ ഭിന്നിപ്പിച്ച് രാഷട്രീയ മുതലെടുപ്പിനാണെന്നും ജനവാസ സമിതി ആരോപിച്ചു.
ഇത് സംബന്ധിച്ച് ജനവാസ സമിതി  മണല്‍ വയല്‍ സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത പ്രതിഷേധ സംഗമം സി .പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.ചെയര്‍മാന്‍ ബേബി കുപ്പോഴക്കല്‍ അധ്യക്ഷത വഹിച്ചു.അബൂബക്കര്‍,ബഷീര്‍,വല്‍സ വെസ്റ്റ് കൈതപ്പൊയില്‍, ലൂസി മണല്‍വയല്‍, പി കെ നംഷീദ്, ടി ടി മജീദ്, രവീന്ദ്രന്‍ വള്ള്യാട്, ജനവാസ സമിതി കണ്‍വീനര്‍ പി.കെ മുഹമ്മദലി സംസാരിച്ചു.

RELATED STORIES

Share it
Top