ചുമട്ട് തൊഴിലാളി നിയമം അട്ടിമറിക്കരുത്:വി കുഞ്ഞാലി

പേരാമ്പ്ര: 1978-ല്‍ നിലവില്‍ വന്ന കേരള ചുമട്ട് തൊഴിലാളി നിയമം അട്ടിമറിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി ആവശ്യപ്പെട്ടു.നിയമവിരുദ്ധ നടപടിക്കെതിരെ ശക്തമായ പോരാട്ടത്തിന് തൊഴിലാളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ നടന്ന ചുമട് മസ്ദൂര്‍ സഭ (എച്ച്എംഎസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. പി എം തോമസ് മാസ്റ്റര്‍, കെ സജീവന്‍, എന്‍ കെ വല്‍സന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കൊയിലോത്ത് ശ്രീധരന്‍ സംസാരിച്ചു. നീലിയോട്ട് നാണു സംഘടനാ റിപോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമ പദ്ധതിയും തൊഴിലാളികളും “ എന്ന വിഷയത്തെ അധികരിച്ച് കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ പ0ന ക്ലാസ് എടുത്തു. എന്‍ എം അഷറഫ്, കെ രാജന്‍, കെ കെ  പ്രേമന്‍, ഗഫൂര്‍ പുതിയങ്ങാടി, മുഹമ്മദ് നിരപ്പാക്കല്‍, മുഹമ്മദ് ഷാഫി തിരുവമ്പാടി, ഗിരീഷ് നടുവണ്ണൂര്‍, എം പി ശ്രീധരന്‍, സാജിദ് കെ സി, ബിജു സി എരവട്ടൂര്‍ ്‌സംസാരിച്ചു.

RELATED STORIES

Share it
Top