ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കണം: സിഐടിയു

ആനക്കര: ചുമട്ടുതൊഴില്‍ സംരക്ഷിച്ച് കേരള ചുമട്ട് തൊഴിലാളി നിയമം (1978) കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി കൂറ്റനാട് നടന്ന സമ്മേളനം സമാപിച്ചു.
മലബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ രണ്ടാം ദിവസം പ്രവര്‍ത്തന റിപോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചക്ക് ജില്ല സെക്രട്ടറി എം എസ് സ്‌ക്കറിയയും, പി കെ ശശിയും മറുപടി പറഞ്ഞു. സ്വാഗത സംഘം കണ്‍വീനര്‍ പി എന്‍ മോഹനന്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പറമ്പില്‍ നിന്നും തൊഴിലാളി പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് കൂറ്റനാട് ബസ് സ്റ്റാന്റിന് സമീപം നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തുതു. ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി. പി കെ ശശിയെ പ്രസിഡന്റായും എം എസ് സ്‌കറിയയെ സെക്രട്ടറിയായും ബി വിജയനെ ഖജാഞ്ചിയായും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: വി അനിരുദ്ധന്‍, കെ വി കുമാരന്‍, കെ പി മസൂദ്, കെ ടി ഉദയന്‍, പി എ ഗോകുല്‍ദാസ് (വൈസ് പ്രസിഡന്റുമാര്‍), പി എന്‍ മോഹനന്‍, സി ശ്രീകുമാര്‍ ,കെ മാണിക്ക്യന്‍, എ ചാമിയാര്‍, കെ ശിവരാമന്‍ (ജോ. സെക്രട്ടറിമാര്‍). 56 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top