ചുമട്ടുതൊഴിലാളിയുടെ നിശ്ചയദാര്‍ഢ്യം; തരിശു നിലത്തില്‍ കൊയ്ത്തുല്‍സവം നടന്നു

ആനക്കര: ചുമട്ടുതൊഴിലാളിയുടെ നിശ്ചയദാര്‍ഡ്യത്തില്‍ കതിരണിഞ്ഞ അങ്ങാടി പാടത്തെ തരിശു നിലത്തില്‍  കൊയ്ത്തുല്‍സവം നടന്നു. പടിഞ്ഞാറങ്ങാടിയിലെ  സി ഐ ടി യു യൂനിയന്‍ തൊഴിലാളിയായ നെച്ചി പാടത്ത് ഗണേശ് ബാബുവാണ് പടിഞ്ഞാറങ്ങാടിയിലെ അങ്ങാടിപാടത്ത് ഇരുപത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന ആറ് ഏക്കര്‍ സ്ഥലത്ത് പട്ടിത്തറ കൃഷിഭവന്‍ ഇടപെടലില്‍ നെല്‍കൃഷിയിറക്കിയത്.
വര്‍ഷങ്ങളായിതരിശായ് കിടക്കുന്ന സ്ഥലത്തെ നെല്‍ക്കൃഷി യോഗ്യമാക്കുക ആഗ്രഹത്തിലാണ് ഗണേശന്‍ കൃഷിയിറക്കിയത്. പട്ടിത്തറ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഗിരീഷിന്റെ പൂര്‍ണ പിന്തുണയും ഗണേശന് ലഭിച്ചു. വിവിധ കാര്‍ഷിക പദ്ധതികളായ  തരിശു കോണ്‍ട്രാക്റ്റ് ഫാമിങ്,     ഉഴവുകുലി,  ഉല്‍പാദന ബോണസ്,     വിത്ത്, വളം സബ്‌സിഡി അടക്കം ഒരു ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തികാനുകൂല്യങ്ങളും കൃഷിഭവന്‍ ലഭ്യമാക്കി. പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ്  സുജാത ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുഷാര  അദ്ധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top