ചുട്ടിപ്പാറ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പത്തനംതിട്ട: ആതുര സേവാസംഘത്തിന്റെ വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലൈയ്ഡ് ആന്‍ഡ് ലൈഫ് സയന്‍സ്, സ്‌കൂള്‍ ഓഫ് ടെക്‌നോളജി കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു.
വിദ്യാര്‍ഥികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. അഥീന(24), നന്ദന (19), ശില്‍പ്പ(24), ആതിര (24), അഞ്ജു(23), അഞ്ജലി(23), പാര്‍വ്വതി (20), ഐഷ (17) എന്നിവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തലേന്നു രാത്രി ഭക്ഷണത്തിന് മാംസാഹാരം കഴിക്കുകയും തുടര്‍ന്ന് രാത്രി തന്നെ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികളില്‍  ചിലര്‍ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് തീരെ അവശനിലയിലായ വിദ്യാര്‍ഥികളെയാണ് ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. എന്നാല്‍ കുട്ടികള്‍ പുറത്തു പോയി തിരികെ വരുമ്പോള്‍ പാക്കറ്റ് ഫുഡുകള്‍ വാങ്ങി കഴിക്കാറുണ്ടന്നും ഇത്തരത്തിലാവാം ഭക്ഷ്യവിഷബാധയേറ്റതെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു.

RELATED STORIES

Share it
Top