ചുട്ടിപ്പാറയില്‍ നിന്നും താഴെവീണ ഷാഡോ പോലിസ് അദ്ഭുതകരമായി രക്ഷപെട്ടു

പത്തനംതിട്ട: പിടികൂടാനെത്തിയ പോലിസിനെ പ്രതി ചുട്ടിപ്പാറയ്ക്ക് മുകളില്‍ നിന്ന് തള്ളി താഴെയിട്ടു. കാപ്പാക്കേസിലെ പ്രതിയും കഞ്ചാവ് വില്‍പ്പനക്കാരനുമായ പത്തനംതിട്ട സ്വദേശി ഷാജഹാനെ പിടികൂടാന്‍ ചുട്ടിപ്പാറക്ക് മുകളില്‍ കയറിയ ഷാഡോ പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത് .പാറയുടെ മുകളില്‍ നടന്ന മല്‍പ്പിടുത്തത്തില്‍ റാന്നി തോട്ടമണ്‍ ലക്ഷമി ഭവന്‍ പത്തനംതിട്ട ഷാഡോ പോലിസ് ഓഫിസര്‍ എല്‍ ടി ലിജുവിനെ(40) പ്രതിയായ ഷാജഹാന്‍ താഴേക്ക് തള്ളിയിടുകയായിരുന്നു. അത്ഭുതകരമായി രക്ഷപെട്ട ലിജുവിനെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പല്ല് ഒടിഞ്ഞിട്ടുണ്ട്. കൈകാലുകള്‍ക്ക് പരിക്കേറ്റ ഷാഡോ പോലിസ് ഓഫിസര്‍ ലിജുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തവുണ്ട്. കാപ്പ ചുമത്തിയ പ്രതി, താമസിക്കുന്ന ജില്ലയില്‍ കയറാന്‍ പാടില്ല എന്നതാണ് നിയമം. പ്രതിയായ ഷാജഹാന്‍ ജില്ലയില്‍ എത്തി കഞ്ചാവ് കച്ചവടം വീണ്ടും തുടങ്ങിയെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് ഷാഡോ പോലിസ് പ്രതിയെ പിടികൂടാന്‍ ഇറങ്ങിയത് .ആനപ്പാറയില്‍ എത്തിയ എസ്‌ഐ സനൂജ് അനുരാഗ് ,ഹരീഷ്, ലിജു എന്നിവരെ  കണ്ടതോടെ ഷാജഹാന്‍ ആക്രിക്കടയുടെ ഭാഗത്തു നിന്നും ചുട്ടിപ്പാറയുടെ മുകളിലേക്ക് ഓടുകയായിരുന്നു.  പോലിസും പിന്നാലെ പാഞ്ഞു. പാറയുടെ മുകളില്‍ വെച്ച് ലിജു ഷാജഹാനെ പിടികൂടി തുടര്‍ന്ന് നടന്ന മല്‍പ്പിടുത്തത്തില്‍ ഷാജഹാന്‍ ലിജുവിനെ തള്ളിയിട്ടു. മുണ്ടില്ലാതെ ഓടിയ പ്രതി രക്ഷപ്പെട്ടു.

RELATED STORIES

Share it
Top