ചുങ്കപ്പാതാ സര്‍വേ നിര്‍ത്തിവയ്ക്കണം: എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: പാവപ്പെട്ട ദേശീയപാത ഇരകളെ കൊളപ്പുറം അരീതോട്, വലിയപറമ്പ് പ്രദേശങ്ങളില്‍ അകാരണമായി മര്‍ദിച്ചൊതുക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് സര്‍വേ നടത്തിയ നടപടി നിന്ദ്യവും ക്രൂരവുമാണെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
മാര്‍ച്ച് 19ന് കുറ്റിപ്പുറത്ത് നിന്നാരംഭിച്ചതു മുതല്‍ തുടര്‍ന്നുവരുന്ന ജനവിരുദ്ധ നിലപാടിന്റെ മകുടോദാഹരണമാണ് അരീതോടും വലിയപറമ്പിലും ഹൈവെ റവന്യൂപോലിസ് വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും അവരുടെ പരാതികള്‍ തീര്‍പ്പാക്കാതെയും തുടരുന്ന സര്‍വേ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടു.
മര്‍ദക സര്‍വേക്കു നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി കലക്ടര്‍ അരുണിനെ തല്‍സ്ഥാനത്തു നിന്നു മാറ്റണമെന്നും ആവശ്യപ്പെട്ടു. പി കെ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലപ്പെട്ടി, ൈഫസല്‍ പുതിയിരുത്തി, ഷൗക്കത്ത് രണ്ടത്താണി, എകെഎ റഹിം കാച്ചടി, ചാലില്‍ ഹമീദ് കൊളപ്പുറം, നൗഫല്‍ അരീത്തോട്, ഷുക്കൂര്‍ തലപ്പാറ, ഇല്‍യാസ് പൂക്കാടന്‍, അബു പടിക്കല്‍, ടി പി തിലകന്‍ ചേളാരി,ലബ്ബന്‍ കാക്കഞ്ചേരി സംസാരിച്ചു.

RELATED STORIES

Share it
Top