ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: എസ്ഡിപിഐ

താമരശ്ശേരി: ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്നതും ഏറെ വാഹനങ്ങള്‍ കടന്നുപോവുന്നതുമായ താമരശ്ശേരി ചുങ്കം ജങ്ഷനിലെ ഗതാഗതകുരുക്കിനു പരിഹാരം കാണണമെന്ന് എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വയനാട് നിന്നും രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ അടക്കം ഈ കുരുക്കില്‍പെടുന്നു. ജില്ലാ വൈസ് പ്രസിഡന്റ്് കെ കെ ഫൗസിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിറാജ് തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, മണ്ഡലം ജോയിന്റ് സെക്രട്ടറി കെ കെ ജാഫര്‍, സെക്രട്ടറി റാഫി തച്ചംപൊയില്‍, ഇ കെ അഷ്‌റഫ് സംസാരിച്ചു.

RELATED STORIES

Share it
Top