ചീയമ്പത്ത് കാട്ടാനശല്യം രൂക്ഷംപുല്‍പ്പള്ളി: ചീയമ്പം, ചെട്ടി, പാമ്പ്ര പ്രദേശത്ത് കാട്ടനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, കാപ്പി തുടങ്ങിയ വിളകള്‍ നശിപ്പിച്ചു. ചെതലയം റേഞ്ചിലെ ചീയമ്പം വനമേഖലയില്‍ നിന്നു തീറ്റയും വെള്ളവും തേടിയിറങ്ങുന്ന കാട്ടാനകളാണ് കൃഷിയിടങ്ങളിലെത്തുന്നത്. കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്ന് കര്‍ഷകര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന് അനക്കമില്ല. കഴിഞ്ഞ ദിവസം ഇരുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. വനാതിര്‍ത്തിയിലെ തകര്‍ന്ന ട്രഞ്ചുകള്‍ മഴയ്ക്ക് മുമ്പ് നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

RELATED STORIES

Share it
Top