ചീമേനി കൊലപാതകം: 40 ടവറുകളിലെ ഫോണ്‍ നമ്പറുകള്‍ പരിശോധിക്കുന്നു

ചീമേനി: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയും തടയാന്‍ ചെന്ന ഭര്‍ത്താവ് കൃഷ്ണനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 13ന് രാത്രിയാണ് കൊലപാതകം നടന്നത്.
ചീമേനിയിലെ ജാനകിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അന്ന് രാത്രി ഉണ്ടായിരുന്ന ഫോണുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നുണ്ട്.
അന്ന് വൈകിട്ട് ഏഴ് മുതല്‍ 10 വരെയുള്ള സമയത്ത് പ്രവര്‍ത്തിച്ച ഫോണുകളുടെ നമ്പര്‍ ശേഖരിച്ചു. വിവിധ നെറ്റ് വര്‍ക്കുകളിലുള്ള 40 ടവറുകളുടെ റെയ്ഞ്ച് ഇവിടെ ലഭിക്കുന്നുണ്ട്. ഒരു ലക്ഷത്തില്‍പ്പരം നമ്പറുകളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. എന്നാല്‍ ഇവ മൊത്തം പരിശോധിക്കാതെ ചീമേനിയിലെ വീടും പരിസരവും ഉള്‍പ്പെടുന്ന പരിധിയിലെ ആയിരം നമ്പറുകള്‍ ശേഖരിച്ചു.
ഓരോ നമ്പറിലേക്കും ഫോ ണ്‍ ചെയ്തത് ആരാണെന്ന് രേഖപ്പെടുത്തി വെക്കുകയാണ്  േപാലിസ്. ഒരു കൂട്ടം പോലിസുകാരെ ഉപയോഗിച്ചാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്.

RELATED STORIES

Share it
Top