ചീമേനി കൊലപാതകം: പിന്നില്‍ മൂന്നംഗ സംഘമെന്ന് വ്യക്തമായി

ചീമേനി: പുലിയന്നൂരില്‍ റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പണവും സ്വര്‍ണവും കൊള്ളയടിച്ചത് മൂന്നംഗ സംഘമാണെന്ന് വ്യക്തമായി. ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നിലെന്നാണ് പോലിസ് പറയുന്നത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ തിരിച്ചറിയാനായത്.
ഡിസംബര്‍ 13ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം ചീമേനിയിലും പരിസരങ്ങളിലും വന്നതും പോയതുമായ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്.
ഒരു ലക്ഷം മൊബൈല്‍ നമ്പറുകളാണ് പരിശോധിച്ചത്. ചീമേനിയുമായി ബന്ധമുള്ള യുവാവിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, ആന്ധ്ര സ്വദേശികളായ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നിലെന്നാണ് പോലിസിന് ലഭിച്ച വിവരം.

RELATED STORIES

Share it
Top