ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ തുറന്ന കത്ത്ന്യൂഡല്‍ഹി:  നിര്‍ണായകമായ  കേസുകള്‍ ജഡ്ജിമാര്‍ക്ക് നിര്‍ണ്ണയിച്ച് കൊടുക്കുന്നത് യുക്തിബോധത്തോടെയും സുതാര്യവുമായിരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നാല് മുന്‍ ജഡ്ജിമാരുടെ തുറന്ന കത്ത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കമുള്ള നാലു ജഡ്ജിമാരെ പിന്തുണച്ചാണ് ഒരു മുന്‍ സുപ്രിംകോടതി ജഡ്ജിയും മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരിക്കുന്നത്.
നിര്‍ണായക കേസുകള്‍ സ്വന്തം ഇഷ്ട പ്രകാരം ജഡ്ജിമാരെ ഏല്‍പ്പിക്കരുതെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുകള്‍ ബെഞ്ചുകള്‍ക്ക് നിര്‍ണയിച്ച് കൊടുക്കുന്നത് ന്യായവും സുതാര്യവുമായിരിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട്  സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്നതും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിലെ അംഗങ്ങളുമായ നാല്  ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്‍ ജഡ്ജിമാരുടെ കത്ത്.
ചീഫ് ജസ്റ്റിസിന്റെ ചില നടപടികള്‍ ഏകപക്ഷീയമാണെന്ന തോന്നലുണ്ടാക്കുന്നു. സുപ്രധാനവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതുമായ കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്കാണ് നല്‍കുന്നതെന്നും റിട്ട. ജസ്റ്റിസുമാരായ പി ബി സാവന്ത്, എപി ഷാ, കെ ചന്ദ്രു, എച്ച് സുരേഷ് എന്നിവര്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സുപ്രധാനമായ കേസുകളില്‍ ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ ഇടപെടലുകള്‍ക്കായിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസിനയച്ച  കത്തില്‍ മുന്‍ ന്യായാധിപന്‍ പറയുന്നു.
്‌കേസുകള്‍ നിര്‍ണയിച്ച് കൊടുക്കുന്നതിന് വ്യക്തമായ നിയമങ്ങളും നിലവില്‍ വരുന്നത് വരെ, സുപ്രധാനവും വൈകാരികവുമായ എല്ലാ കേസുകളും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് കൈകാര്യം ചെയ്യണമെന്ന് കത്തില്‍ പറയുന്നുണ്ട്.

RELATED STORIES

Share it
Top