ചീഫ് ജസ്റ്റിനെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവരുമായി നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് ഉപരാഷ്ട്രപതിയുടെ തീരുമാനം. ജസ്റ്റിസിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും  ഉപരാഷ്ട്രപതി പറഞ്ഞു.ജുഡീഷ്യല്‍ ജോലികളില്‍ തുടരണമോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വയം തീരുമാനിക്കണമെന്ന് സുപ്രീംകോടതിയിലെ ഒരു വിഭാഗം മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി സിറ്റിങും ഭരണനിര്‍വഹണവും തുടരാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനം. ഫാലി നരിമാന്‍, രാംജെഠ്മലാനി തുടങ്ങി ഒട്ടേറെ പ്രമുഖ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇംപീച്ച്‌മെന്റ് നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ദീപക് മിശ്രയെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ പറയുന്നു.

RELATED STORIES

Share it
Top