ചീക്കോട് കുടിവെള്ള പദ്ധതി വിതരണ ലൈന്‍ സ്ഥാപിക്കല്‍ വേഗത്തിലാക്കും

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ ലൈന്‍ സ്ഥാപിക്കല്‍ വേഗത്തിലാക്കാന്‍ തീരുമാനം. കൊണ്ടോട്ടി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലും വിതരണ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കാന്‍ ടി വി ഇബ്രാഹീം എംഎല്‍എയുടെ സാനിധ്യത്തില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റി ഉപദേശക സമിതി യോഗം തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പില്‍ നിന്നു അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കി സ്ഥലത്തുകൂടി പൈപ്പ്‌ലൈന്‍ സ്ഥാപിക്കും. റോഡ് പുനരുദ്ധാരണത്തിനുവേണ്ടി ഏപ്രില്‍ മാസം 1.25 കോടി രൂപ വാട്ടര്‍ അതോറിറ്റി പൊതു മരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. കൊണ്ടോട്ടി ചുങ്കം ജങ്ഷന്‍ മുതല്‍ കോളനി റോഡ് വരെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ നടപടി പൂര്‍ത്തികരിച്ചതായി വാട്ടര്‍ അതോററ്റി അതികൃതര്‍ യോഗത്തില്‍ അറിയിച്ചു. വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് സുപ്രണ്ടിങ് എന്‍ജിനീയര്‍ വി പ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് ഫാത്തിമമണറോട്ട്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി നാടിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സഗീര്‍, കെപി ശഹീദ്, ഹാജറുമ്മ, വിമല പാറക്കണ്ടത്തില്‍, ബ്ലോക്ക് ൈവസ് പ്രസിഡന്റ് എ അബ്ദുല്‍ കരീം, ചീരങ്ങന്‍ മുഹമ്മദ്, ൈജയ് സല്‍ എളമരം, രഹ്‌ന മുജീബ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് സിദ്ദീഖ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ അബ്ബാസ്, അനില്‍ കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ റഷീദലി, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം ഹംസ, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗ്രൗണ്ട് വാട്ടര്‍ മുഹമ്മദ് കബീര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top