ചിറ്റൂര്‍-തത്തമംഗലം നഗരസഭ: മൂന്ന് ഒഴിവുകളിലേക്ക് ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ്

ചിറ്റൂര്‍: ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ വിവിധ വകുപ്പുകളിലേക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പില്‍ മൂന്ന് ഒഴിവുകളിലേക്ക് ആരുടെയും പേര് നിര്‍ദേശിക്കാതിരുന്നതിനാല്‍ ഇന്ന് രാവിലെ 11ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. റിട്ടേണിങ് ഓഫിസര്‍ എ അബൂബക്കറുടെ സാന്നിധ്യത്തില്‍ വോട്ടെടുപ്പിലൂടെയാണ് മറ്റ് അംഗങ്ങളെ കഴിഞ്ഞദിവസം തിരഞ്ഞെടുത്തത്.
മുന്‍ ചെയര്‍മാന്‍ കെ ജി ശേഖരനുണ്ണിയുടെ വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ 13ാം വാര്‍ഡ് കൗണ്‍സിലറായ സാദിഖ് അലിയാകട്ടേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തി.
വികസനകാര്യം: ഉഷാപ്രശോഭന്‍, ബിന്ദു, കെ സി പ്രീത് (യു ഡിഎഫ്) സ്വാമിനാഥന്‍, രാജ എസ് (എല്‍ഡിഎഫ്)
ക്ഷേമകാര്യം: ബേബിശാലിനി, കൃഷ്ണലീല, രത്‌നമണി (യുഡിഎഫ്) പുഷ്പലത, മണികണ്ഠന്‍ (എല്‍ഡിഎഫ്)
ആരോഗ്യം: രാധാമണി, ശശിധരന്‍, സാദിഖ് അലി (യുഡിഎഫ്) അനില്‍കുമാര്‍, മുകേഷ് (എല്‍ഡിഎഫ്)
വിദ്യാഭ്യാസം: മഹേശ്വരി, സുബ്രദാം, കെ ജി ശേഖരനുണ്ണി (യുഡിഎഫ്) ശിവകുമാര്‍ (എല്‍ഡിഎഫ്)
പൊതുമരാമത്ത്: ഷീജ, സബിന യാസ്മിന്‍, കെ മധു (യുഡിഎഫ്) എ കണ്ണന്‍കുട്ടി (എല്‍ഡിഎഫ്) എന്നിവരെ തിരഞ്ഞെടുത്തു. ധനകാര്യത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എ ഷീബ സ്ഥിരാംഗമാണ്. യുഡിഎഫിലെ ഉമ്മുല്‍ ഹബീബയെ എതിരില്ലാതെ തിരഞ്ഞെടുത്തു. എല്ലാ സ്റ്റാന്റിങ് കമ്മിറ്റിയിലും യുഡിഎഫിനാണ് മുന്‍തൂക്കം. എന്നാല്‍ നഗരസഭയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 11 സീറ്റ് നേടി എല്‍ഡിഎഫ്. അടുത്ത ആഴ്ച സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് നടക്കും.

RELATED STORIES

Share it
Top