ചിറ്റാര്‍, പെരുനാട് പഞ്ചായത്തുകളില്‍ കൈതകൃഷിക്കെതിരേ ജനകീയ പ്രതിരോധംചിറ്റാര്‍: കാന്‍സറിനെതിരേയുള്ള ബോധവല്‍ക്കരണം ജില്ലയിലും കൈതകൃഷിക്കെതിരേയുള്ള ജനകീയ പ്രതിരോധം ശക്തമാക്കുന്നു. ജില്ലയിലെ തോട്ടം മേഖലയിലടക്കം വലിയൊരു വിഭാഗം ജനങ്ങള്‍ അര്‍ബുദരോഗത്തിന് പിടിയിലാവുന്നതിന്റെ കണ്ടത്തെലുകലാണ് കൈതകൃഷിക്കെതിരേയുള്ള പോരാട്ടത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ജില്ലകളില്‍ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. നേരത്തേ നൂറുപേരില്‍ ഒരാള്‍ക്ക് എന്നതായിരുന്നു സ്ഥിതിയെങ്കില്‍ ഇന്ന് പത്തുപേരില്‍ ഒരാള്‍ എന്ന രീതിയിലേക്ക് മാറി. നാള്‍ക്കുനാള്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ്                കാര്യമായി പ്രതിരോധ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. തോട്ടത്തില്‍ ജോലിക്കാരായവരുടെ മക്കളും കാന്‍സറിന് ഇരയാവുന്നുണ്ട്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും ചികില്‍സാ ചെലവുമാണ് പലപ്പോഴും ചികില്‍സ വൈകാന്‍ കാരണം. രോഗം കണ്ടത്തെി വരുമ്പോഴേക്കും മരണത്തിന്റെ പിടിയിലമര്‍ന്നതിനാല്‍ പലപ്പോഴും ചികില്‍സ ഫലപ്രദമാവില്ല. ശരീര വേദനയടക്കമുള്ളവക്ക് മെഡിക്കല്‍ സ്‌റ്റോറുകളില്‍ ലഭിക്കുന്ന വേദന സംഹാരിയെ ആശ്രയിക്കുന്നതും പ്രശ്‌നമാവാറുണ്ട്. തോട്ടം മേഖലയില്‍                നിരോധിത വിഷമരുന്നുകളായ കളനാശിനികളാണ് വില്ലനാവുന്നത്. ജില്ലയിലെ ഹാരീസണ്‍, എവിടി ഉടമസ്ഥതയിലുള്ളതും ചിറ്റാര്‍ അടക്കം വിറ്റുപോയതുമായ തോട്ടങ്ങളില്‍ കൈതകൃഷിക്ക് കൃഷിവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്്. കൈത കൃഷിക്കായി കൃഷിവകുപ്പ് നല്‍കുന്ന ലക്ഷങ്ങളുടെ സാമ്പത്തിക സഹായവും കൃഷി വ്യാപിക്കുന്നതിന് കാരണമാവുന്നുണ്ട്. അവകാശ സമരങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനകളോ, അവര്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ  ജനങ്ങളുടെ ദുരിതത്തെ കുറിച്ചോ, അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനോ ശ്രമിക്കാറുമില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തന്നെ കൈതകൃഷിക്കെതിരേ രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപരോധിക്കും. ഉപരോധ സമരത്തിന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം ടി സലീം, കണ്‍വീനര്‍ തല്‍ഹത്ത് 86, രാജീവ്, സക്കീര്‍ നേതൃത്വം നല്‍കും.

RELATED STORIES

Share it
Top