ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയ വളപ്പില്‍ മാലിന്യം നിക്ഷേപിക്കുന്നുചിറ്റാര്‍: ഗ്രാമപ്പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങടങ്ങിയ മാലിന്യം സമീപവാസികള്‍ക്ക് ദുരിതമാവുന്നു. ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് സമീപമാണ് വന്‍തോതില്‍ ഭക്ഷണ അവശിഷ്ടങ്ങളുടെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിനിറ്റി ഹാളില്‍ വിവിധ പരിപാടികള്‍ക്ക് ശേഷം നിക്ഷേപിക്കുന്ന ഭക്ഷണ മാലിന്യങ്ങളാണ് നിരുത്തരവാദപരമായ രീതിയില്‍ പുറന്തള്ളുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യത്തില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് സമീപവാസികള്‍.

RELATED STORIES

Share it
Top