ചിറ്റടിമുക്കില്‍ ബൈക്ക് യാത്രികനു നേരെ ആക്രമണം

കോഴിക്കോട്: ചേളന്നൂര്‍ അമ്പലപ്പാട് നരിക്കുനി റോഡില്‍ ബൈക്ക് യാത്രികനു നേരെ ആക്രമണം. ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുസ്തഫ (47) യെയാണ് ചിറ്റടിമുക്ക് ബസ് സ്റ്റോപ്പിന് സമീപം വച്ച് ഒരു സംഘം തടഞ്ഞ് നിര്‍ത്തി വടിയും മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പച്ചക്കറി വാങ്ങാന്‍ മൈസൂരില്‍ പോവുന്നതിന് നരിക്കുനിക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു മുസ്തഫ. പ്രദേശത്ത് ഈയിടെയായി കള്ളന്‍മാരുടെ ശല്യം ഉണ്ട്. കള്ളനെ പിടിക്കാനായി കാത്തിരുന്നവരാണ് അക്രമണം നടത്തിയതെന്ന് സംശയമുണ്ട്. എന്നാല്‍, ആളെ തിരിച്ചറിഞ്ഞിട്ടും സംഘം അക്രമം നിര്‍ത്തിയില്ലെന്ന് മുസ്തഫ പറഞ്ഞു. കാക്കൂര്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top