ചിരിമാന്ത്രികന്‍ കെന്‍ ഡോഡ് അന്തരിച്ചുബ്രിട്ടന്‍: ഹോളിവുഡില്‍ 40-50കളില്‍ ഹാസ്യതരംഗത്തിന് നാന്ദി കുറിച്ച കെന്‍ ഡോഡ് (90) അന്തരിച്ചു. 1974ല്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ കയറിയ കെന്‍ മൂന്നു മണിക്കൂറും 30 മിനിറ്റും കോമഡി അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയിരുന്നു.
സ്‌റ്റേജ് നടനായി ആരംഭിച്ച കെന്‍ ലോക പ്രശസ്ത നാടകങ്ങളിലെ നിരവധി ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തുറസ്സായ രംഗവേദിയില്‍ മണിക്കൂറുകളോളം പ്രേക്ഷരെ ആഹ്ലാദിപ്പിച്ച് രസിപ്പിക്കുന്നതില്‍ മിടുക്കു കാട്ടിയ ഇദ്ദേഹത്തെ വിവിധ ടെലിവിഷനുകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം നല്‍കിയിരുന്നു. ജോണ്‍മൂര്‍ സര്‍വകലാശാല ഓണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top