ചിദംബരത്തിന്റെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്നു പേര്‍ പിടിയില്‍ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നു പേര്‍ പിടിയില്‍. ചിദംബരത്തിന്റെ ഭാര്യ സഹോദരിയുടെ മരുമകന്‍ ശിവ മൂര്‍ത്തി (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ ഗൗതമന്‍, വിമല്‍, മണി ഭാരതി എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 25ന് ഓഫിസിലേക്ക് പോയ ശിവമൂര്‍ത്തി മടങ്ങിവരാത്തതിനെതുടര്‍ന്ന് കുടുംബം തിരുപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറിലെ ജിപിഎസ് സഹായത്തോടെ ശിവമൂര്‍ത്തിയുടെ കാര്‍ വെല്ലൂരിന് സമീപ പ്രദേശത്തുള്ളതായി പോലിസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയിലെ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘം കാര്‍ കണ്ടെത്തുകയും മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരിപ്പൂരില്‍നിന്ന് തട്ടിക്കൊണ്ട് വന്ന ശിവമൂര്‍ത്തിയ കോയമ്പത്തൂരിലെ മേട്ടുപാളത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കൊലപ്പെടുത്തി ഹൊസൂറിന് സമീപത്തെ തടാകത്തില്‍ തള്ളിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരമദായി എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ പോലിസ് അന്വേഷിച്ച് വരികയാണ്.

RELATED STORIES

Share it
Top