ചിത്രകാരന്‍ അശാന്തനോട്് അനാദരവ്: ക്ഷേത്രം ഭാരവാഹികള്‍ക്കെതിരേ വ്യാപക പ്രതിഷേധം

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചിത്രകാരനും ശില്‍പിയുമായ അശാന്തന്‍(മഹേഷ്)ന്റെ മൃതദേഹം ലളിതകാലാ അക്കദമിയുടെ മുറ്റത്ത് പൊതു ദര്‍ശനത്തിനുവെയക്കാന്‍ അനുവദിക്കാതെ തടഞ്ഞ എറണാകുളം ശിവ ക്ഷേത്രംഭാരവാഹികളുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും വ്യാപക പ്രതിഷേധം. അശാന്തനെ അപമാനിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്ന് മന്ത്രി എ കെ ബാലന്‍  ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കി.

ഫയല്‍ ചിത്രംദര്‍ബാര്‍ ഹാളിള്‍ ആര്‍ട്ട് ഗ്യാലറിയിലെ ലളിതകലാ അക്കാദമിയുടെ മുന്‍വശത്ത് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ പടിഞ്ഞാറെവശത്തുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്നാണ് അന്ധവിശ്വാസത്തിന്റെ വക്താക്കളായ ചില സവര്‍ണ്ണ വര്‍ഗ്ഗീയവാദികള്‍ പറഞ്ഞത്.മരണത്തിന് മുന്‍പില്‍ നാം എല്ലാവരും തുല്യരാണെന്നിരിക്കെ ഒരു മൃതദേഹം ക്ഷേത്രത്തിന്റെ അടുത്തുകൂടെ പോയാല്‍ അശുദ്ധമാകുമെന്ന് പ്രചരിപ്പിച്ചത് സമൂഹത്തില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വ ശ്രമമായെ കാണാവുകയുള്ളുവെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
അശാന്തന്‍ എന്ന കലാകാരന്റെ മൃതദേഹത്തോട് സംഘപരിവാര്‍ കാണിച്ച അനാദരവും വെല്ലുവിളിയും പ്രതിഷേധാര്‍ഹമാണെന്ന് ലളികലാ അക്കാദമി മുന്‍ ചെയര്‍മാന്‍ സത്യപാലും ഫേസുബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സ്വയംഭരണാവകാശമുള്ള ലളിതകലാ അക്കാഡമി തങ്ങളുടെ അധികാരങ്ങള്‍ സംഘപരിവാറിന് അടിയറ വച്ചു. സമൂഹത്തില്‍ പ്രതിരോധത്തിന്റെ ഇടങ്ങളിലെല്ലാം ഭയം വിതറുക എന്നുള്ള ഫാസിസ്റ്റ് അജണ്ട തന്നെയാണ് അശാന്തന്റെ ജഡത്തിലൂടെ സംഘപരിവാര്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
അശാന്തന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ മുറ്റത്ത് പൊതുദര്‍ശനത്തിന് വെയക്കാന്‍ അനുവദിക്കാതിരുന്ന നടപടി അപഹാസ്യമാണെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. വേദവും ഉപനിഷത്തും പഠിക്കാന്‍ തുനിഞ്ഞ ദലിതനായ അശാന്തന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തോട് വേദാധികാരമുള്ള ബ്രാഹ്മണ്യം പകവീട്ടുകയായിരുന്നോയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്‍ എം സിദ്ദീഖ് തന്റെ ഫേസ് ബുക്ക് പേജില്‍ ചോദിച്ചു.
അശാന്തന്റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്റെ മൃതദേഹവും ആയിരുന്നു അതെന്ന് ചരിത്രകാരിയും ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് മെംബറുമായ ഡോ. കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു. എക്‌സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണെന്നും  കവിതാ ബാലകൃഷ്ണന്‍ തന്റേ ഫേസ് ബുക്ക് പേജില്‍ പറഞ്ഞു.
അശാന്തനോട് അനാദരവ് കാട്ടിയതിനെതിരെ കലാകാര•ാരുടെയും സാസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധവും നടന്നു. രാജേന്ദ്ര മൈതാനത്തെ ഗാന്ധിപ്രതിമയുടെ മുന്നില്‍ നിന്ന് മൃതദേഹത്തിന്റെ കോലവുമായി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലേക്കായിരുന്നു പ്രതിഷേധം. അശാന്തന്റെ ചിത്രംവരച്ചാണ് സമരപരിപാടി ആരംഭിച്ചത്.

RELATED STORIES

Share it
Top