ചിത്രകാരന്റെ മൃതദേഹത്തോടുള്ള ഫാഷിസ്റ്റ് അവഹേളനം; കലാകാരന്‍മാര്‍ പ്രതിഷേധിച്ചു

കോഴിക്കോട്: ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയുണ്ടായ ഫാഷിസ്റ്റ് ധിക്കാരത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കലാകാരന്‍മാരുടെ പ്രതിഷേധം. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന് സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃദദേഹം വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പോലിസും ജില്ലാ കലക്ടറുമെത്തി പൊതുദര്‍ശനത്തിന് ദര്‍ബാര്‍ഹാളിനു മുന്നില്‍ ഒരുക്കിയ പന്തലും ഒരുക്കങ്ങളും ഒഴിവാക്കാനും പ്രധാന കവാടത്തിലൂടെ പ്രവേശിപ്പിക്കാതിരിക്കാനും ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറി പരിസരത്ത് നടന്ന പ്രതിഷേധത്തില്‍ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം, അനില്‍ കുമാര്‍ തിരുവോത്ത്, കെ എ സെബാസ്റ്റ്യന്‍, സജിലന്‍, മുഖ്താര്‍ ഉദരംപൊയില്‍ സംസാരിച്ചു. ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരേ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും ദലിത് ചിത്രകാരന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് പൊറുക്കപ്പെടാത്തതാണെന്നും കലാകാരന്‍മാര്‍ പറഞ്ഞു.

RELATED STORIES

Share it
Top