ചിത്താരി കെ പി ഹംസ മുസ്‌ല്യാര്‍

അന്തരിച്ചുതളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) ഖജാഞ്ചിയും അല്‍മഖര്‍ പ്രസിഡന്റുമായ ചിത്താരി കെ പി ഹംസ മുസ്‌ല്യാര്‍ (80) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, അല്‍മഖര്‍ പ്രസിഡന്റ്, സിറാജ് ദിനപത്രം കണ്ണൂര്‍ എഡിഷന്‍ സമിതി ചെയര്‍മാന്‍, ജില്ലയിലെ വിവിധ സുന്നി സ്ഥാപനങ്ങളുടെ ഉപദേശക സമിതി ചെയര്‍മാന്‍, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അഹ്മദ് കുട്ടി-കൊട്ടില സ്വദേശി നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: കയ്യം സ്വദേശി പരേതയായ സൈനബ ഹജ്ജുമ്മ.

RELATED STORIES

Share it
Top