ചികില്‍സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് നിയമവിരുദ്ധം

തിരുവനന്തപുരം: ചികില്‍സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെയാണ് ഡോക്ടര്‍മാര്‍ തെ രുവിലിറങ്ങിയത്. മെഡിക്കല്‍ ബന്ദ് ദിവസം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ മാധ്യമവാര്‍ത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. മെഡിക്കല്‍ ബന്ദ് ദിവസം ചികില്‍സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉള്‍പ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികില്‍സാ നിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം. ജനറല്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട സംഭവം അന്വേഷിച്ച് നാലാഴ്ചയ്ക്കകം ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top